വരും വർഷങ്ങളിൽ ലോക രാഷ്ട്രീയത്തെ തന്നെ രൂപപ്പെടുത്തുന്ന ചരിത്രപരമായ പ്രസിഡന്റ് തെരഞ്ഞെ ടൂപ്പിനാണ് അമേരിക്ക ഒരുങ്ങികൊണ്ടിരിക്കുന്നത്. മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ നിർണായക സംസ്ഥാനങ്ങളിൽ പ്രചാരണം ശക്തമാക്കികൊണ്ടിരിക്കുകയാണ് സ്ഥാനാർത്ഥികളായ കമലാ ഹാരിസും ഡൊണാൾഡ് ട്രംപും. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപും തമ്മിൽ കടുത്ത മത്സരങ്ങളാണ് ഇപ്പോൾ നടക്കുന്നത്, ഇവ പുതിയ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ട്രംപിന് രണ്ടാമൂഴമോ അതോ അമേരിക്കയ്ക്ക് ആദ്യ വനിതാ പ്രസിഡന്റോ എന്നാണ് ലോകം ഇപ്പോൾ അമേരിക്കയിൽ പ്രധാനമായും ഉറ്റുനോക്കുന്നത്..