Banner Ads

ഫാഷന്റെ മറവിലെ അപകടം: മൂക്കൂത്തി ധരിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ

കൊച്ചിയിലെ പ്രമുഖ ആരോഗ്യകേന്ദ്രമായ അമൃത ആശുപത്രിയിലെ ഇന്റർവെൻഷണൽ പൾമനോളജി വിഭാഗത്തിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയുണ്ടായ മൂന്ന് സംഭവങ്ങൾ മൂക്കൂത്തിയുടെ അപകടകരമായ സ്വഭാവം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ്. മൂന്ന് വ്യത്യസ്ത സ്ത്രീകളുടെ ശ്വാസകോശത്തിൽ നിന്നാണ് മൂക്കൂത്തിയുടെ ഭാഗങ്ങൾ നീക്കം ചെയ്തത്.