വയനാട്ടിലെ തെരഞ്ഞെടുപ്പ് ചൂടിലായിരുന്നു പ്രിയങ്ക ഗാന്ധിയും ഒപ്പം രാഹുൽ ഗാന്ധിയും കോൺഗ്രസ്സുമെല്ലാം. താൻ മത്സരിക്കുന്ന മണ്ഡലത്തിലെ മുക്കിലും മൂലയിലും എല്ലാം പ്രിയങ്ക ഗാന്ധി യാത്ര ചെയ്തു. മാത്രമല്ല പ്രിയങ്കയ്ക്ക് ശുദ്ധവായുവുള്ള വയനാട് ഒരുപാട് ഇഷ്ടമായി. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം പച്ചപ്പും തണുത്ത കാറ്റുമുള്ള വയനാടിനെ വിട്ട് ഡൽഹിയിലേക്ക് പോയ വിഷമം പങ്കുവെക്കുകയാണ് ഇപ്പോൾ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. താൻ ഒരു ഗ്യാസ് ചേംബറിൽ കയറിയ അവസ്ഥയായിരുന്നു ഡൽഹിയിലെത്തിയപ്പോൾ എന്നായിരുന്നു പ്രിയങ്ക നടത്തിയ പ്രസ്താവന. തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് പ്രിയങ്ക രാജ്യതലസ്ഥാനത്തെക്കുറിച്ചുള്ള തന്റെ ദുഃഖം അറിയിച്ചത്.