ഝാർഖണ്ഡിൽ ഇന്ത്യ സഖ്യം നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കുമെന്നാണ് സൂചനകൾ. മുഖ്യ മന്ത്രി ഹേമന്ത് സൊരേൻ ഇക്കാര്യം അറിയിക്കുകയുണ്ടായി. മത്സരിക്കുന്ന സീറ്റുകളുടെ കാര്യത്തിലും ഏകദേശം തീരുമാനമായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കോൺഗ്രസും ഝാർഖണ്ഡ് മുക്തി മോർച്ചയും സംസ്ഥാനത്തെ 70 സീറ്റുകളിൽ ആയിരിക്കും മത്സരിക്കുക. ഝാർഖണ്ഡിൽ ആകെ 81 സീറ്റുകളാണ് പ്രധാനമായും ഉള്ളത്. ബാക്കി സീറ്റുകൾ ആർജെഡി, ഇടതുപാർട്ടികൾ എന്നിവർക്കായി നൽകുമെന്നും ചർച്ചകൾ പുരോഗമിക്കുന്നതായും ഹേമന്ത് സൊരേൻ വെളിപ്പെടുത്തി…