Banner Ads

‘പി.എം. ശ്രീ കേരളത്തിന് ആവശ്യമില്ല; ഏത് നിമിഷവും ധാരണാപത്രം റദ്ദാക്കാം’

കേന്ദ്രത്തിന്റെ പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ നിന്ന് ഏത് നിമിഷവും പിന്മാറാൻ കേരളത്തിന് അവകാശമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 47 ലക്ഷം വിദ്യാർത്ഥികളുടെ ഫണ്ട് നഷ്ടപ്പെടുത്താൻ കഴിയില്ലെങ്കിലും, കേരളത്തിന്റെ വിദ്യാഭ്യാസ നയം കേന്ദ്രത്തിന് അടിയറവ് വെക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എൻഇപിയിൽ (NEP) പറയുന്ന എട്ട് കാര്യങ്ങൾ കേരളം നടപ്പാക്കിയെന്നും, ആർ.എസ്.എസ്. അജണ്ട സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും മന്ത്രി കെ. സുരേന്ദ്രന് മറുപടി നൽകി.