
ദേശീയപാത 66-ൻ്റെ വികസനത്തിനായി ആലപ്പുഴയിൽ ഏറ്റെടുത്ത 17 ദേവസ്വം ക്ഷേത്രങ്ങളുടെ ഭൂമിക്ക് സംസ്ഥാന സർക്കാർ വില നൽകിയില്ലെന്ന വിവരം പുറത്ത്. ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിവരാവകാശ രേഖകൾ അനുസരിച്ച്, ദേവസ്വം ബോർഡിന് ലഭിച്ചത് കെട്ടിടങ്ങൾക്കുള്ള നഷ്ടപരിഹാരം മാത്രമാണ്.