സമൂഹ വിവാഹ സംഘാടകർ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് വിവാഹ വേദിയിൽ വധൂവരൻമാരുടെയും കുടുംബാംഗങ്ങളുടെയും പ്രതിഷേധവും തർക്കവും. 35 ദമ്പതികളുടെ സമൂഹ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നതെങ്കിലും തർക്കം മൂലം നടന്നത് ഒൻപത് വിവാഹങ്ങൾ മാത്രമാണ്. തുടർന്ന് 26 പേർ വിവാഹത്തിൽനിന്നു പിൻമാറി.