റഷ്യൻ സാമ്പത്തികമേഖല തളർച്ച നേരിടാൻ തുടങ്ങിയെന്നും ഇത് പ്രസിഡൻ്റ് പുടിനെ ഉത്‌കണ്‌ഠപ്പെടുത്തുന്നതായും തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 2022 ഫെബ്രുവരിയിൽ യുക്രെയ്‌നെ ആക്രമിക്കാൻ തുടങ്ങിയ റഷ്യക്കുമേൽ പാശ്ചാത്യ ശക്തികൾ കടുത്ത ഉപരോധങ്ങൾ ആയിരുന്നു ചുമത്തിയിരുന്നത്.