ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് അട്ടക്കുളങ്ങര ജയിലില്‍ വിഐപി പരിഗണനയാണ് കിട്ടിയിരുന്നതെന്ന് സഹതടവുകാരി സുനതി കഴിഞ്ഞ ദിവസം വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഷെറിന്‍ ജയിലില്‍ നേടിയെടുത്ത അധിക സൗകര്യങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുകയും ചെയ്തു. ഭീഷണിപ്പെടുത്താതെ തന്നെ ഷെറിന്റെ കാര്യങ്ങളൊക്കെ നടത്തിക്കൊടുക്കാന്‍ ജയിലില്‍ ആളുകളുണ്ടെന്ന് സുനിത പറയുന്നത്. ഷെറിന്‍ ശരിക്കും ആരോടും വഴക്കിടുന്ന സ്വഭാവക്കാരിയല്ല.