
സോഷ്യൽ മീഡിയയിലെ അധിക്ഷേപങ്ങൾക്കും ബോഡി ഷെയ്മിങ്ങിനും ചുട്ട മറുപടി നൽകി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്ത്. തനിക്ക് ‘ആണത്തം’ കൂടുതലാണെന്ന് പരിഹസിച്ച വ്യക്തിക്ക് വായടപ്പിക്കുന്ന പ്രതികരണമാണ് ദയ നൽകിയത്. മറ്റൊരാളുടെ ശരീരത്തെക്കുറിച്ച് അഭിപ്രായം പറയാൻ ആർക്കും അവകാശമില്ലെന്നും തന്റെ വ്യക്തിത്വം തന്റെ തീരുമാനമാണെന്നും ദയ വ്യക്തമാക്കുന്നു. ദയയുടെ ഈ ധീരമായ നിലപാടിനെ കൈയടികളോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.