
തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായി, സ്ഥിതിഗതികൾ സമ്പൂർണ്ണ യുദ്ധത്തിലേക്ക് നീങ്ങുന്നതായി തായ്‌ലൻഡ് ആക്ടിങ് പ്രധാനമന്ത്രി ഫുംതം വെചയച്ചായ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന ആക്രമണങ്ങളിൽ 32 പേർ കൊല്ലപ്പെട്ടു. 13 വർഷമായി നിലനിൽക്കുന്ന തർക്കത്തിൽ ആദ്യമായാണ് ഇത്രയും ശക്തമായ വ്യോമാക്രമണം നടക്കുന്നത്. ഏകദേശം ഒന്നര ലക്ഷത്തോളം പേരെ സംഘർഷ മേഖലകളിൽ നിന്ന് ഒഴിപ്പിച്ചു. നയതന്ത്ര ബന്ധങ്ങൾ വിച്ഛേദിച്ചതോടെ, തായ്‌ലൻഡിലെയും കംബോഡിയയിലെയും ഇന്ത്യൻ എംബസികൾ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.