കുടിയേറ്റവുമായി ബന്ധപ്പെട്ടുള്ള നിലപാടിൽ യാതൊരുവിധ വിട്ടുവീഴ്ചയില്ലെന്ന സൂചനയുമായി നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിരിക്കുകയാണ്. കുടിയേറ്റ വിഷയത്തിലടക്കം മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയ്ൻബോം പാർഡോയുമായി ചർച്ച നടതുകയുണ്ടായി. മാത്രമല്ല ട്രംപ് അറിയിച്ചത് മെക്സിക്കൻ അതിർത്തിയിലൂടെ അമേരിക്കയിലേക്കുള്ള കുടിയേറ്റം അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് ക്ലോഡിയ ഷെയ്ൻബോം സമ്മതിച്ചതായിട്ടാണ്. കൂടാതെ ട്രംപ് നേരത്തെ തന്നെ മെക്സിക്കോയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് അധിക തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമായും കുടിയേറ്റവുമായി ബന്ധപ്പെട്ട പുതിയ ചർച്ചയും പ്രസ്താവനയും നടത്തിയിരിക്കുന്നത്…