Banner Ads

ഗാസയിൽ പട്ടിണി മരണങ്ങൾ പെരുകുന്നു!! 175 പേരുടെ ജീവൻ പൊലിഞ്ഞു; 93 ഉം കുട്ടികൾ! |

ഇസ്രയേൽ-ഹമാസ് യുദ്ധം തുടരുമ്പോൾ ഗാസയിൽ പട്ടിണിയും പോഷകാഹാരക്കുറവും അതിരൂക്ഷമായ മാനുഷിക ദുരന്തമായി മാറുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ് പേർ കൂടി മരിച്ചതോടെ, യുദ്ധം ആരംഭിച്ചതിന് ശേഷം റിപ്പോർട്ട് ചെയ്യപ്പെട്ട പട്ടിണി മരണങ്ങളുടെ എണ്ണം 175 ആയി ഉയർന്നു. ഇതിൽ ഞെട്ടിക്കുന്ന വസ്തുത, മരണപ്പെട്ടവരിൽ 93 പേരും കുട്ടികളാണ് എന്നതാണ്. ഭക്ഷണവും വെള്ളവും മരുന്നും ലഭിക്കാതെ 2.1 ദശലക്ഷം ജനങ്ങൾ ജീവിക്കാൻ പോരാടുകയാണ്. സഹായങ്ങളെല്ലാം തടസ്സപ്പെട്ടതോടെ വിശപ്പുമൂലമുള്ള മരണങ്ങൾ പെരുകുന്നതായി ലോകാരോഗ്യ സംഘടനയും യുണിസെഫും അടക്കമുള്ള ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇന്ധനക്ഷാമം ആശുപത്രികളെ ഗുരുതരാവസ്ഥയിലാക്കിയിരിക്കുകയാണ്. ഗാസയിലെ ഈ ദുരന്തത്തിൽ ലോകമെമ്പാടും പ്രതിഷേധങ്ങൾ ശക്തമാവുകയാണ്.