കഞ്ഞിക്കുഴി ഫ്ലൈഓവറി ന് കഴിഞ്ഞ ബഡ്ജറ്റിൽ ഒരു കോടി 60 ലക്ഷം അനുവദിച്ചിരുന്നു. പ്രാരംഭ പ്രവർത്തനങ്ങൾ പോലും നടന്നില്ല. പാലാ മുനിസിപ്പൽ സ്റ്റേഡിയം സിന്തറ്റിക് ട്രാക്ക് നവീകരണത്തിന് ഏഴുകോടി കഴിഞ്ഞ ബഡ്ജറ്റിൽ അനുവദിച്ചെങ്കിലും നടന്നില്ല. ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിവിധ പാടശേഖരങ്ങളിലെ വെള്ളപ്പൊക്ക നിവാരണ പ്രവർത്തനങ്ങൾക്ക് 57 കോടി കഴിഞ്ഞ ബഡ്ജറ്റിൽ അനുവദിച്ചെങ്കിലും നടപടിയായില്ല.