ഫ്രാൻസിനെ നടുക്കിയ കൂട്ടബലാത്സംഗക്കേസിൽ 51 പ്രതികൾക്കും ജയിൽശിക്ഷ വിധിച്ച് കോടതി. എഴുപത്തിരണ്ടുകാരിയായ ജിസേൽ പെലികോട്ടിനെ ഭർത്താവായിരുന്ന ഡൊമിനിക് ഉറക്കമരുന്ന് നൽകി മയക്കിക്കിടത്തി ബലാത്സംഗംചെയ്യുകയും അന്യപുരുഷന്മാരെ വിളിച്ചുവരുത്തി അവരെ ബലാത്സംഗം ചെയ്യിക്കുകയും ചെയ്ത കേസിലാണ് അവിങ്‌ടണിലെ കോടതി വ്യാഴാഴ്ച വിധി പറഞ്ഞത്. ഡൊമിനിക്കിന് 20 വർഷം തടവ് വിധിച്ചു. മറ്റ് പ്രതികൾക്ക് മൂന്നുമുതൽ 15 വർഷംവരെയാണ് തടവ്