Banner Ads

കുഞ്ഞുങ്ങളെ പോലും വെറുതെ വിടാതെയുള്ള നരനായാട്ട് നിർത്തണം”; വിമർശിച്ച് മാർപാപ്പ

പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് രംഗത്തെത്തിരിക്കുകയാണ് ഫ്രാൻസിസ് മാർപാപ്പ. ഒരു കുടുംബത്തിലെ ഏഴ് കുഞ്ഞുങ്ങൾ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് മാർപാപ്പ തന്റെ ഈ വിമർശനം ഉയർത്തിയത്. കുട്ടികൾക്ക് നേരെയുള്ള അതിക്രമം ഏറെ നൊമ്പരപ്പെടുത്തിയത് കൊണ്ടാണ് ഇത്തരത്തിൽ വിമർശനം ഉന്നയിക്കുന്നതെന്ന് പോപ്പ് വ്യക്തമാക്കുകയുണ്ടായി. ഇപ്പോൾ നടക്കുന്നത് ഒരിക്കലും യുദ്ധമല്ല, കുട്ടികൾക്കുനേരെയുള്ള ക്രൂരതയാണെ ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *