
മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘കളങ്കാവൽ’ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച് ബോക്‌സ് ഓഫീസിൽ വമ്പൻ വിജയം തുടരുന്നു. സയനൈഡ് മോഹൻ കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ത്രില്ലർ ചിത്രം, ആഗോള തലത്തിൽ 60 കോടി ഗ്രോസ് കളക്ഷൻ നേടി. മമ്മൂട്ടി പ്രതിനായകനായ ചിത്രം കേരളത്തിൽ 300 സ്‌ക്രീനുകളിലാണ് രണ്ടാം വാരവും പ്രദർശനം തുടരുന്നത്.