പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബഗ്ലിഹാർ അണക്കെട്ടിൻ്റെ ഷട്ടർ താഴ്ത്തിയിരിക്കുന്നത്. ഇന്ത്യയുടെ നടപടി പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയെ പ്രതികൂലമായി ബാധിക്കും. ഇവിടുത്തെ കാർഷിക പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നത് ബഗ്ലിഹാറിൽ നിന്നെത്തുന്ന ജലമാണ്. ഹ്രസ്വകാല നടപടിയുടെ ഭാഗമായാണ് ഷട്ടർ താഴ്ത്തിയതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.