രണ്ടാം ക്ലാസ്സുകാരി അനേയയുടെ നൃത്തം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം. കൂട്ടുകാരുടെ മുന്നിൽ വെച്ച് യാതൊരു മടിയുമില്ലാതെ നൃത്തം ചെയ്യുന്ന അനേയയുടെ വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് വിദ്യാഭാസമന്ത്രി വി ശിവൻ കുട്ടി.”നൃത്തത്തിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി അനേയെ തോൽപ്പിക്കാൻ ഇനി ആരുണ്ട്” എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യം പങ്കുവെച്ചിരിക്കുന്നത്