Banner Ads

ഇന്ത്യയുടെ ‘ഹാങ്ങ്ഷൂ’ ബെംഗളൂരുവിൽ; ചൈനീസ് മാതൃകയിൽ അഞ്ചു നിലകളിലായി വമ്പൻ റെയിൽവേ സ്റ്റേഷൻ വരുന്നു!

ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയൊരധ്യായം കുറിച്ച് ബെംഗളൂരുവിലെ യെലഹങ്കയിൽ രാജ്യത്തെ ആദ്യത്തെ അത്യാധുനിക ‘ഇലവേറ്റഡ്’ റെയിൽവേ സ്റ്റേഷൻ ഒരുങ്ങുന്നു. വിമാനത്താവളങ്ങളോട് കിടപിടിക്കുന്ന സൗകര്യങ്ങളോടെ അഞ്ച് നിലകളിലായി നിർമ്മിക്കുന്ന ഈ സ്റ്റേഷനിൽ 16 പ്ലാറ്റ്‌ഫോമുകളുണ്ടാകും. ചൈനയിലെ ഹാങ്ങ്ഷൂ റെയിൽവേ ടെർമിനലിന്റെ മാതൃകയിൽ 6000 കോടി രൂപ ചിലവഴിച്ചാണ് ഈ ബൃഹദ് പദ്ധതി റെയിൽവേ നടപ്പിലാക്കുന്നത്. ബെംഗളൂരുവിലെ ഗതാഗത കുരുക്കിനും തിരക്കിനും ഇത് വലിയൊരു ആശ്വാസമാകും.