ഏറ്റവും വലിയ ആണവശക്തിയായ റഷ്യ തങ്ങളുടെ യുദ്ധതന്ത്രങ്ങള്‍ മാറ്റുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹൈബ്രിഡ് യുദ്ധരീതിക്ക് പുറമെ ഇപ്പോള്‍ പുടിന്റെ ലക്ഷ്യം ‘ഗ്രേ-സോണ്‍ എന്ന യുദ്ധമുറയാണ്. ഒരു ആണവയുദ്ധം പ്രതീക്ഷിച്ച പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നില്‍ റഷ്യ യഥാർത്ഥത്തിലുള്ള പോര്‍മുഖമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. കൂടാതെ സാധാരണക്കാരുടെ സ്വത്തിനും ജീവനും ഭംഗം വരുത്തികൊണ്ടുള്ള യുദ്ധത്തിന് പുടിന് ആദ്യമേ താല്‍പ്പര്യമില്ലായിരുന്നു എന്നതാണ് യാഥാർഥ്യം. അതിനാല്‍ എതിരാളികള്‍ പ്രകോപിച്ചില്ലെങ്കില്‍ നയതന്ത്രപരമായ യുദ്ധമുറയായിരിക്കും പുടിന്‍ സ്വീകരിക്കുക എന്ന വിലയിരുത്തലും നിലനില്കുനുണ്ട്.