അമിത വണ്ണത്തിനെതിരായ ബോധവത്‌കരണത്തിന്റെ ഭാഗമായി രാജ്യത്തെ പ്രമുഖ വ്യക്തികള്‍ക്ക് ചലഞ്ചുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയാണ് അദ്ദേഹം ചലഞ്ച് മുന്നോട്ടുവച്ചത്. വിവിധ മേഖലകളില്‍ പ്രശസ്തരായ പത്ത് വ്യക്തികളെ തിരഞ്ഞെടുത്ത് അവരോട് എണ്ണ ഉപഭോഗം പത്ത് ശതമാനം കുറയ്ക്കാനാണ് മോദി ആവശ്യപ്പെട്ടിരിക്കുന്നത്.