കാനഡയിലെ ഇന്ത്യൻ വിദ്യാർഥികൾ വീണ്ടും ആശങ്കയിൽ ആയിരിക്കുകയാണ്. ഇന്ത്യൻ വിദ്യാർത്ഥികളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കഴിഞ്ഞ ദിവസമായിരുന്നു നിർണായകമായാ രേഖകൾ വീണ്ടും ഹാജരാക്കണമെന്ന ആവശ്യം അധികൃതർ പ്രധനമായും ഉന്നയിച്ചത്. സ്‌റ്റഡി പെർമിറ്റ്, വിസ, മറ്റ് പ്രധാന വിദ്യാഭ്യാസ രേഖകളായ മാർക്ക് ഷീറ്റ്, ഹാജർ രേഖകൾ എന്നിവ ഹാജരാക്കാനാണ് പ്രധനമായിട്ടുള്ള നിർദ്ദേശം. ഇതിനെ തുടർന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ വളരെയധികം ആശങ്കയിലാണ്. 2026 വരെ വിസ കാലാവധിയുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികൾ വരെ വാർത്തയ്ക്ക് പിന്നാലെ പരിഭ്രാന്തരായിരിക്കുകയാണ് ഇപ്പോൾ.