നടൻ മൻസൂർ അലി ഖാൻ മാനനഷ്ടക്കേസുമായി ഹൈക്കോടതിയെ സമീപിച്ചു

ടി തൃഷയ്ക്കെതിരെ അശ്ലീല പരാമർശം നടത്തി കേസിൽ കുടുങ്ങിയ നടൻ മൻസൂർ അലി ഖാൻ മാനനഷ്ടക്കേസുമായി ഹൈക്കോടതിയെ സമീപിച്ചു.തൃഷ, നടിയും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുഷ്ബു,നടൻ ചിരഞ്ജീവി എന്നിവർ ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണു കേസ് ഫയൽ ചെയ്തത്.താൻ തമാശയായി പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും വിഡിയോ പൂർണമായി കാണാതെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നുമാണ് ഹർജിയിലെ ആരോപണം.

കഴിഞ്ഞ ദിവസം വിഷയത്തിൽ മൻസൂർ അലി ഖാൻ മാപ്പു പറഞ്ഞിരുന്നു. ഇതോടെ വിഷയം അവസാനിച്ചെന്നു കരുതിയിരിക്കെയാണു പുതിയ നീക്കവുമായി രംഗത്തെത്തിയത്.അടുത്തയിടെ പുറത്തിറങ്ങിയ ‘ലിയോ’ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ മൻസൂർ അലിഖാൻ തൃഷയെ കുറിച്ച് നടത്തിയ മോശം പരാമർശമാണു വിവാദമായത്.സംഭവത്തിൽ സ്വമേധയാ ഇടപെട്ട ദേശീയ വനിതാ കമ്മിഷന്റെ നിർദേശപ്രകാരം പൊലീസ് കേസെടുതിരുന്നെങ്കിലും കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് തൃഷ അറിയിച്ചതോടെ പൊലീസ് നടപടികൾ അവസാനിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *