Banner Ads

ലോക ഒന്നാം നമ്പർ താരം വീണു ; അരിന സബലെങ്കയെ തോല്‍പ്പിച്ച് കിരീടം സ്വന്തമാക്കി കൊക്കോ ഗോഫ്

ബെലാറൂസിന്റെ ലോക ഒന്നാം നമ്പര്‍ താരം അരിന സബലെങ്കയെ തോല്‍പ്പിച്ച് യുഎസ് താരം കൊക്കോ ഗോഫിന്(Coco Gauff) ഫ്രഞ്ച് ഓപ്പണ്‍ കിരീടം. ആദ്യ സെറ്റ് ടൈബ്രേക്കറില്‍ നഷ്ടമായ യുഎസ് താരം പിന്നീടുള്ള രണ്ടു സെറ്റുകള്‍ വിജയിച്ചാണ് കിരീടം ചൂടിയത്. തന്റെ രണ്ടാമത്തെ ഗ്രാന്‍ഡ്സ്ലാം കിരീടമാണ് കൊക്കോ ഗോഫ് നേടിയത്.

രണ്ട് മണിക്കൂറും 38 മിനിറ്റും നീണ്ടുനിന്ന ആവേശകരമായ മത്സരത്തില്‍ 6-7 (5/7), 62, 64 എന്ന സ്‌കോറിനാണ് യുഎസ് താരത്തിന്റെ നേട്ടം. 22 വയസ്സു തികയും മുന്‍പേ രണ്ട് ഗ്രാന്‍ഡ്‌സ്‌ലാം സിംഗിള്‍ വിജയിക്കുന്ന രണ്ടാമത്തെ വനിതാ താരമാണ് കൊക്കോ ഗോഫ്. യുഎസിന്റെ തന്നെ ഇതിഹാസ താരം സെറീന വില്യംസാണ് ഇക്കാര്യത്തില്‍ മുന്നിലുള്ളത്.

2013ല്‍ സെറീന വില്യംസ് മരിയ ഷറപ്പോവയെ പരാജയപ്പെടുത്തിയതിനുശേഷം, പാരിസില്‍ നടന്ന ആദ്യ ഒന്നാം നമ്പര്‍, രണ്ടാം നമ്പര്‍ ഫൈനലായിരുന്നു ഇത്, കഴിഞ്ഞ 30 വര്‍ഷത്തിനിടെയുള്ള രണ്ടാമത്തെ മാത്രം തീപാറും ഫൈനലും.