Banner Ads

സഞ്ജു ഇനി CSK യിലേക്കോ ? ; ആരാധകർക്ക് സന്തോഷവും നിരാശയും

ഐപിഎല്ലിൽ ടീം മാറ്റം ഒരു പുതിയ കാര്യമല്ല പതിവാണ്. വിരാട് കൊഹ്‌ലിയെ പോലെയുള്ള അപൂർവം താരങ്ങൾ മാത്രമാണ് ഒറ്റ ഫ്രാഞ്ചൈഴ്‌സിക്ക് മാത്രമായി ഇതുവരെ കളിച്ചിട്ടുള്ളത്.ഈ സീസണില്‍ കളിച്ച ടീമിനൊപ്പം അടുത്ത സീസണില്‍ എത്ര താരങ്ങളുണ്ടാകുമെന്ന പ്രവചനം അസാധ്യം. ക്യാപ്റ്റന്‍മാരുടെ സ്ഥാനം പോലും പല ടീമുകളിലും ഉറപ്പില്ല. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയെ കിരീടനേട്ടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യര്‍ ഇത്തവണ പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റനായിരുന്നുവെന്നും ഓര്‍ക്കുക.

ഋഷഭ് പന്തും, ഫാഫ് ഡു പ്ലെസിസും, കെഎല്‍ രാഹുലുമൊക്കെയാണ് മറ്റ് ഉദാഹരണങ്ങള്‍. താരങ്ങള്‍ ഫ്രാഞ്ചെസി വിടുന്നത് സംബന്ധിച്ച്‌ കിംവദന്തികളും പ്രചരിക്കാറുണ്ട്. സമീപകാലത്ത് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ ചുറ്റിപ്പറ്റിയാണ് അഭ്യൂഹങ്ങള്‍ ശക്തമാകുന്നത്. സഞ്ജുവുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ അതില്‍ ഏറ്റവും കൂടുതല്‍ കാണാവുന്നത് സഞ്ജു അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ എത്തിയേക്കുമെന്ന പ്രചരണമാണ്.

പരിക്കുകള്‍ സഞ്ജുവിനെ വലച്ച സീസണായിരുന്നു ഇത്തവണത്തേത്. ക്യാപ്റ്റനാണെങ്കില്‍ പോലും സഞ്ജുവിന് ടീമില്‍ റോളുകള്‍ കുറയുന്നുവെന്നും, പരിശീലകന്‍ ആയ രാഹുല്‍ ദ്രാവിഡുമായി സഞ്ജു ചേരില്ലെന്നുമടക്കം ആരോപണങ്ങളുയര്‍ന്നിരുന്നു, . എന്നാല്‍ ഇതെല്ലാം തള്ളി സാക്ഷാല്‍ ദ്രാവിഡ് തന്നെ രംഗത്തും എത്തിയിരുന്നു . ഇതൊക്കെ എങ്ങനെ പ്രചരിക്കുന്നുവെന്ന ചോദ്യമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. എന്നാല്‍ സഞ്ജുവുമായി ബന്ധപ്പെട്ടുള്ള പ്രചരണങ്ങള്‍ അപ്പോഴും അവസാനിച്ചില്ല.

ടീം ക്യാപ് വിട്ടപ്പോള്‍ സഞ്ജു രാജസ്ഥാന്‍ റോയല്‍സിനോട് ‘ബിഗ് ബൈ’ പറയുന്ന ദൃശ്യങ്ങള്‍ അഭ്യൂഹങ്ങളുടെ എരിതീയില്‍ വീണ്ടും എണ്ണയൊഴിച്ചു. രാജസ്ഥാന്‍ റോയല്‍സ് പങ്കുവച്ച വീഡിയോ ആരാധകരിലും സംശയമുണ്ടാക്കി. സഞ്ജു ടീം വിടുന്നതിന്റെ സൂചനയാകാമെന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ അഭിപ്രായങ്ങളുയര്‍ന്നു.

സഞ്ജു കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് വീണ്ടും കിംവദന്തികള്‍ക്ക് വഴിവച്ചിരിക്കുന്നത് . ‘നീങ്ങാന്‍ സമയമായി’ എന്ന ക്യാപ്ഷനാണ് ഭാര്യ ചാരുലതയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച്‌ സഞ്ജു കുറിച്ചത്. ഏഴാം അറിവ് എന്ന തമിഴ് ചിത്രത്തിലെ, ഗാനമായിരുന്നു പശ്ചാത്തലത്തിലുണ്ടായിരുന്നത്.

നിലവില്‍ ക്രിക്കറ്റ് തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്ന സഞ്ജു, ഭാര്യയ്‌ക്കൊപ്പം വെക്കേഷന് പോകുന്നതായിരിക്കാം ഇതിലൂടെ ഉദ്ദേശിച്ചത്. പക്ഷേ, ആരാധകര്‍ അതിന് മറ്റൊരു മാനം കണ്ടെത്തി. നീങ്ങാന്‍ സമയമായി എന്നത് രാജസ്ഥാന്‍ വിടുന്നതിന്റെ സൂചനയാണെന്നും, പശ്ചാത്തലത്തിലെ തമിഴ് പാട്ട് വ്യക്തമാക്കുന്നത് താരം ചെന്നൈയിലേക്കാണെന്നുമാണ് ചില ആരാധകരുടെ കണ്ടെത്തല്‍. എന്നാല്‍ സഞ്ജു രാജസ്ഥാനില്‍ തുടരുമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.ഐപിഎല്ലിന്റെ അടുത്ത സീസണില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞക്കുപ്പായത്തില്‍ സഞ്ജു സാസണിനെ കാണാനാാവുമോ ? എന്ന ചോദ്യങ്ങളും ചർച്ചയാവുണ്ട് .

കരിയറിന്റെ തുടക്കം മുതല്‍ രാജസ്ഥാന്‍ റോയല്‍സ് കുടുംബത്തിന്റെ ഭാഗമായ സഞ്ജു വലിയൊരു മാറ്റത്തിനു തയ്യാറെടുക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ പലരും ചൂണ്ടിക്കാട്ടിക്കഴിഞ്ഞു.പക്ഷെ അദ്ദേഹം ഇങ്ങനെയൊരു നീക്കം താന്‍ പ്ലാന്‍ ചെയുന്നതായി സൂചനകളൊന്നും നല്‍കുകയും ചെയ്തിരുന്നില്ല. എന്നാല്‍ നേരത്തെ പറഞ്ഞതുപോലെ കഴിഞ്ഞ ദിവസം, സഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു പോസ്റ്റ് ആരാധകര്‍ക്കിടയില്‍ വൈറലായി അതേ തുടർന്ന് തന്നെയാണ് പല ചർച്ചകളും ഉയരുന്നത് .

ഇതോടെയാണ് സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിടുകയാണെന്നു ആരാധകരും ഉറപ്പിച്ചിരിക്കുന്നത്. ഫോട്ടോയ്ക്കു താഴെ പലരും ഇതേക്കുറിച്ച്‌ അദ്ദേഹത്തോടു ചോദിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ സഞ്ജു ഇവയോടൊന്നും പ്രതികരിച്ചിട്ടുമില്ല. സഞ്ജു ബ്രോ, രാജസ്ഥാനില്‍ നിന്നും പോവല്ലേയെന്നായിരുന്നു ഒരു കമന്റ്. സഞ്ജു, നിങ്ങള്‍ സിഎസ്‌കെയിലേക്കു വരൂ. പ്ലീസ് ട്രേഡ് സ്വീകരിക്കൂയെന്നു മറ്റൊരാളും കുറിച്ചു. സിഎസ്‌കെയിലേക്കു സഞ്ജു മൂവ് ചെയ്യുകയാണെന്നായിരുന്നു മറ്റൊരു കമന്റ്.