ദേശീയ ഗെയിംസിന് തുടക്കമായി; പ്രതീക്ഷയോടെ കേരളം

    ദേശീയ ഗെയിംസിന് തുടക്കമായി. ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്തിന്റെ കായിക കലണ്ടറിലേക്ക് ദേശീയ ഗെയിംസ് തിരിച്ചെത്തുന്നത്. സാവജ് എന്ന സിംഹമാണ് ഗെയിംസിന്റെ ഭാഗ്യചിഹ്നം

രാജ്യം വീണ്ടും ഒരു കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കുകയാണ്
ദേശീയ ഗെയിംസിന് തുടക്കമായി. ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ്
രാജ്യത്തിന്റെ കായിക കലണ്ടറിലേക്ക് ദേശീയ ഗെയിംസ് തിരിച്ചെത്തുന്നത്.
മുപ്പത്തിയാറാമത് ദേശീയ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത് ഗുജറാത്താണ്. ഗുജറാത്തിലെ ഗീർ വനങ്ങളിൽ മാത്രമായി അവശേഷിക്കുന്ന ഏഷ്യൻ സിംഹങ്ങളുടെ പ്രതീകമായി ഗുജറാത്തി ഭാഷയിൽ സാവജ് എന്ന് പേരിട്ടിരിക്കുന്ന സിംഹമാണ് ഗെയിംസിന്റെ ഭാഗ്യചിഹ്നം.  36 ഇനങ്ങളിലായി ഏഴായിരത്തോളം കായികതാരങ്ങളാണ് ദേശീയ ഗെയിംസിൽ പങ്കെടുക്കുന്നത്. 28 സംസ്ഥാനങ്ങളിൽ നിന്നും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള കായികതാരങ്ങൾ ആണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. സർവ്വീസസും ഇതിൽ പങ്കെടുക്കുന്നു. 2015 ലാണ് അവസാനമായി ദേശീയ ഗെയിംസ് അരങ്ങേറിയത്. അന്ന് ആതിഥേയത്വം വഹിച്ച കേരളം 54 സ്വർണവും 48 വെള്ളിയും 60 വെങ്കല വുമുൾപ്പെടെ 162 മെഡൽ നേടി ഗെയിംസിൽ രണ്ടാമതെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *