ഐപിഎല്ലില്‍ രണ്ടാം കിരീടമെന്ന ഗുജറാത്ത് ടൈറ്റന്‍സിന്റെ മോഹങ്ങള്‍ ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്. എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനോടു 20 റണ്‍സിനു തോറ്റതോടെ ടൂര്‍ണമെന്റില്‍ അവരുടെ പ്രയാണം അവസാനിച്ചു. നേരത്തേ ലീഗ് ഘട്ടത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ ടീമുകളിലൊന്നായിരുന്നു ജിടി. അതിനാൽ തന്നെ കിരീട ഫേവറിറ്റുകളുടെ നിരയില്‍ അവര്‍ മുന്‍ പന്തിയിൽ നിലനിന്നിരുന്നു.