ഭാരതീയാറിനുവേണ്ടി ബൂട്ടണിയാന്‍ നീലഗിരിയിലെ വിദ്യാര്‍ഥികള്‍

ഭാരതീയാർ യൂണിവേഴ്‌സിറ്റി ഫുട്ബോൾ ടീമിലേക്ക് നീലഗിരി കോളെജിൽ നിന്നും നാലുപേർക്കാണ് ഇപ്രാവശ്യം അവസരം ലഭിച്ചത്.രണ്ടാം വർഷ ബിഎ ഇംഗ്ലീഷിലെ ഇബ്രാഹിം അഹമ്മദ് ഫൈസ്,ജിതുനാഥ് റെഹാൻ എം എന്നിവർ പുരുഷ ടീമിലേക്കും രണ്ടാം വർഷ സൈക്കോളജി വിദ്യാർത്ഥിനി സഞ്ജന വനിത ടീമിലേക്കുമാണ് അവസരം നേടിയത്.സോണൽ,ഇന്റർസോണൽ മത്സരങ്ങളിലെ മിന്നും പ്രകടനങ്ങളാണ് ഭാരതിയാർ യൂണിവേഴ്‌സിറ്റി ഫുട്‌ബോൾ ടീമിലേക്കുള്ള കടമ്പ എളുപ്പമാക്കിയത്‌.ഈ വർഷത്തെ പുരുഷ വിഭാഗം എ സോൺ ചാമ്പ്യൻസ്‌ ആയിരുന്നു നീലഗിരി കോളേജ്‌.

2024 ജനുവരിയിൽ നടക്കുന്ന സൗത്ത് സോൺ ഇന്റർ യൂണിവേഴ്‌സിറ്റി ഫുട്‌ബോൾ ടൂർണമെന്റിൽ ഇവർ ഭാരതീയാർ യൂണിവേഴ്‌സിറ്റിക്ക്‌ വേണ്ടി ബൂട്ടണിയും.റെഹാൻ എം. കഴിഞ്ഞ വർഷയും യൂണിവേഴ്സിറ്റി ടീമിൽ ഇടം പിടിച്ചിരുന്നു.പിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിനെയും വിദ്യാർത്ഥികളെയും മാനേജ്‌മെന്റും അദ്ധ്യാപരും അനുമോദിച്ചു.യൂണിവേഴ്‌സിറ്റിക്ക് വേണ്ടി ഏറ്റവും നല്ല പ്രകടനം കാഴ്ചവെക്കാൻ സാധിക്കട്ടെ എന്ന് എം. ഡി. റാശിദ് ഗസാലി വിദ്യാർത്ഥികളോട് ആശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *