അഹമ്മദാബാദിൽ ഇന്ത്യയെ കാത്തിരിക്കുന്നത് വേഗം കുറഞ്ഞ പിച്ച്

    വേഗം കുറഞ്ഞ പിച്ചില്‍ കളിക്കുകയെന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പതിവിന് ലോകകപ്പ് ഫൈനലിലും മാറ്റമുണ്ടാകില്ല. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരാട്ടവും കഴിഞ്ഞമാസം ഇന്ത്യയും പാക്കിസ്ഥാനും കളിച്ച അതേ പിച്ചിലായിരിക്കും.....

വേഗം കുറഞ്ഞ പിച്ചില്‍ കളിക്കുകയെന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പതിവിന് ലോകകപ്പ് ഫൈനലിലും മാറ്റമുണ്ടാകില്ല.അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരാട്ടവും കഴിഞ്ഞമാസം ഇന്ത്യയും പാക്കിസ്ഥാനും കളിച്ച അതേ പിച്ചിലായിരിക്കും.അലസമായ പിച്ചില്‍ പന്ത് നിലംതൊട്ടശേഷം ബാറ്ററുടെ ബാറ്റിലേക്ക് എത്താന്‍ സമയമെടുക്കും.വെള്ളിയാഴ്ച മൈതാനത്ത് ഇന്ത്യന്‍ ടീം പരിശീലനത്തിന് എത്തിയപ്പോള്‍ നായകന്‍ രോഹിത്ത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ഏറെനേരം പിച്ച് പരിശോധിച്ചു.

സാധാരണ നിലയില്‍ കറുത്ത മണ്ണുപയോഗിച്ച് ഒരുക്കുന്ന പിച്ചുകള്‍ വേഗം കുറഞ്ഞവയായിരിക്കും.ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്ക് ബാറ്റര്‍മാര്‍ 191 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിച്ചു.ഫൈനലിനുള്ള പിച്ചും സമാന മാതൃകയിലായിരിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.വാങ്കഡെ മൈതാനത്ത് 11 പിച്ചുകളുണ്ട്.ഇതില്‍ അഞ്ചെണ്ണം കറുത്ത മണ്ണ് ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.ആറെണ്ണം ചെമ്മണ്ണ് കലര്‍ത്തിയും ഒരുക്കിയിരിക്കുന്നു.സ്ലോ പിച്ചുകളില്‍ സ്പിന്‍ ബൗളര്‍മാര്‍ക്ക് മേല്‍ക്കൈ ലഭിക്കാറുണ്ട്.പാറ്റ് കമ്മിന്‍സും ജോഷ് ഹേസല്‍വുഡും മിച്ചല്‍ സ്റ്റാര്‍ക്കും ഉള്‍പ്പെടുന്ന ഓസ്‌ട്രേലിയന്‍ പേസ് നിര കരുത്തരാണ്.

എങ്കിലും മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും അടങ്ങുന്ന ഇന്ത്യന്‍ പേസ് നിരയാണ് ടൂര്‍ണമെന്റിലെ പ്രകടത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ സെമി ഫൈനലോടെ പിച്ചുകള്‍ ശ്രദ്ധാകേന്ദ്രമായി മാറിയിട്ടുണ്ട്.ബിസിസി ഇന്ത്യക്ക് അനുകൂലമായി പിച്ചുകള്‍ മാറ്റുന്നുവെന്ന് നേരത്തേ തന്നെ ആരോപണമുയര്‍ന്നിരുന്നു.വാങ്കഡെ സ്റ്റേഡിയത്തിലെ പിച്ചില്‍നിന്ന് പുല്ലുകള്‍ വെട്ടിമാറ്റി സ്ലോ ട്രാക്കാക്കി മാറ്റാന്‍ ബിസിസിഐ ക്യുറേറ്റര്‍മാരോട് ആവശ്യപ്പെട്ടതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യന്‍ ടീമിന്റെ താത്പര്യത്തിന് അനുസരിച്ച് നേരത്തേ നിശ്ചയിച്ചിരുന്ന പിച്ച് അവസാന നിമിഷം മാറ്റുന്നുവെന്ന ആരോപണമാണ് ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *