Banner Ads

2026ലും ധോണി ഐ.പി.എല്ലില്‍ തുടരും ; വിരമിക്കാൻ പദ്ധതിയില്ലെന്ന് റിപ്പോര്‍ട്ട്

ഐ.പി.എല്ലിലെ ഫേവറിറ്റ് ടീമുകളിലൊന്നായിരുന്ന ചെന്നൈ വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സീസണാണ് കടന്നുപോകുന്നത്. പ്രധാന താരങ്ങളില്‍ പലരും പരിക്കേറ്റ് പുറത്താകുകയും ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുകയും ചെയ്യുന്ന ഘട്ടത്തില്‍ യുവതാരങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഫ്രാഞ്ചൈസി. എന്നാല്‍ ഇതിന് ധോണിയുടെ സാന്നിധ്യം ടീമില്‍ ഉണ്ടായേ പറ്റൂവെന്നാണ് ടീം ഉടമകളുടെ വിലയിരുത്തല്‍.