ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ ഏറ്റവും കൈയടി നേടുന്ന താരങ്ങളിലൊരാളാണ് വൈഭവ് സൂര്യവന്‍ഷി. രാജസ്ഥാന്‍ റോയല്‍സ് ടീമിലേക്കെത്തിച്ച വൈഭവ് ഇത്തവണ അത്ഭുത പ്രകടനമാണ് കാഴ്ചവെച്ചത്. പ്രായം 14 മാത്രമുള്ള വൈഭവ് അരങ്ങേറ്റ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ത്തന്നെ സിക്‌സര്‍ പായിച്ചു.