Banner Ads

സഞ്ജുവിനെതിരെ പുതിയ എതിരാളി രംഗത്! ഇവരെ ടീമിലേക്കു വിളിക്കാന്‍ ഒരുങ്ങി ഗംഭീര്‍

ഐപിഎല്‍ സമാപിച്ചത്തിനെ തുടർന്ന് ഇനി ബിസിസിഐയുടെ ശ്രദ്ധ മുഴുവന്‍ അടുത്ത വർഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലേക്ക് ആണ്. അതിനാൽ ഇനി വരാനിരിക്കുന്ന ഓരാ ടി20 മല്‍സരങ്ങളും ലോകകപ്പിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പ് കൂടിയായിരിക്കും നടക്കുക .ലോകകപ്പിനു മുമ്പ് ഇനിയുള്ള ഏഴു മാസത്തിനിടെ കുറഞ്ഞത് 13 ടി20 മല്‍സരങ്ങളെങ്കിലും ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നുണ്ട്. ഇവയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തി ബെസ്റ്റ് ടീം കോമ്പിനേഷന്‍ കണ്ടെത്താനായിരിക്കും മുഖ്യ കോച്ച് ഗൗതം ഗംഭീറിന്റെ പ്രധന ലക്ഷ്യം.