പേസർ മുഹമ്മദ് സിറാജിന്റെ കാര്യത്തിലും ക്യാപ്റ്റനും കോച്ചും തമ്മിൽ രണ്ട് അഭിപ്രായം ഉണ്ടായിരുന്നു. മൂന്നാം പേസറായി സിറാജിനെ മതിയെന്നു ഗംഭീർ വാശിപിടിച്ചെങ്കിലും അർഷ്ദീപ് സിങ്ങിനു വേണ്ടി രോഹിത് നിലകൊണ്ടതോടെ സിറാജിനെ ഒഴിവാക്കുകയായിരുന്നു. ഡെത്ത് ഓവറുകളിൽ മികച്ച രീതിയിൽ പന്തെറിയാനുള്ള അർഷ്ദീപിന്റെ കഴിവാണ് സിലക്ഷനു മാനദണ്ഡമായി രോഹിത് മുന്നോട്ടുവച്ചത്.