കളിക്കളത്തിലെ മാജിക്കൽ പ്രകടനങ്ങൾ മാത്രമല്ല, പുറത്തുള്ള സൗമ്യമായ പെരുമാറ്റവും അദ്ദേഹത്തെ എതിരാളിക്കു പോലും പ്രിയങ്കരനാക്കി മാറ്റി. 12 വർഷങ്ങൾക്കു മുമ്‌ബ് 2013ലായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും സച്ചിന്റെ പടിയിറക്കം.മുംബൈയെ വാംഖഡെയിൽ നവംബർ 14 മുതൽ 16 വരെ നടന്ന ടെസ്റ്റിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ വിരമിക്കൽ. എന്തുകൊണ്ടാണ് വിരമിക്കൽ മൽസരം വാംഖഡെയിൽ തന്നെ കളിക്കാൻ താൻ ആഗ്രഹിച്ചതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് സച്ചിൻ.