ഐപിഎല്ലിന്റെ 18ാ സീസണ്‍ ഒടുവില്‍ പ്ലേഓഫിലേക്കു കടന്നിരിക്കുകയാണ്. ഇനി കപ്പിനായി പോരടിക്കുന്നത് വെറും നാലു ടീമുകള്‍ മാത്രം.ശേഷിച്ച ആറു ഫ്രാഞ്ചൈസികളെയും അടുത്ത സീസണിലാണ് ഇനി കാണാനാവുക. ഈ സീസണില്‍ എവിടെയൊക്കെയാണ് പിഴച്ചതെന്നു മനസ്സിലാക്കി ശക്തമായൊരു തിരിച്ചുവരവ് നടത്തുകയായിരിക്കും 2026ല്‍ ഈ ടീമുകളുടെ ലക്ഷ്യം.ഇത്തവണ ലീഗ് ഘട്ടത്തില്‍ തന്നെ പുറത്തായ ടീമുകളെയെടുത്താല്‍ പല ഫ്രാഞ്ചൈസികളിലെയും ചില വമ്ബന്‍ താരങ്ങള്‍ക്കു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ലെന്നു കാണാം.