വരവറിയിച്ച് നെതർലന്റ്സ്

    ഇതുവരെ നടന്ന എല്ലാ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും നെതർലന്റ് പങ്കെടുത്തിട്ടുണ്ട്. 1986 ലും 90 ലും റണ്ണേഴ്സ് അപ് ആവുകയും 2001 ൽ വിജയിക്കുകയും ചെയ്തു. മുൻപ് പേരിന് മത്സരങ്ങളിൽ പങ്കെടുത്തിരുന്നതിൽ നിന്നും സമീപകാലത്ത് ശ്രദ്ധേയമായ ചില പ്രകടനങ്ങൾ നടത്താൻ നെതർലന്റ്സിന് സാധിച്ചിട്ടുണ്ട്.

ആദ്യമായി ഒരു ഐസിസി ടൂർണമെന്റിൽ അരങ്ങേറാമെന്ന പ്രതീക്ഷയിലെത്തിയ യുഎസ്എയെ യോഗ്യതാ മത്സരത്തിൽ 7 വിക്കറ്റിന് തകർത്താണ് നെതർലന്റ് ട്വന്റി 20 ലോകകപ്പിന് യോഗ്യത നേടിയത്. അങ്ങനെ തുടർച്ചയായ രണ്ടാം തവണ ട്വന്റി 20 ലോകകപ്പ് കളിക്കാനുള്ള ഭാഗ്യം അവർക്ക് കൈവന്നു. ഇതുവരെ നടന്ന എല്ലാ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും നെതർലന്റ് പങ്കെടുത്തിട്ടുണ്ട്. 1986 ലും 90 ലും റണ്ണേഴ്സ് അപ് ആവുകയും 2001 ൽ വിജയിക്കുകയും ചെയ്തു. മുൻപ് പേരിന് മത്സരങ്ങളിൽ പങ്കെടുത്തിരുന്നതിൽ നിന്നും സമീപകാലത്ത് ശ്രദ്ധേയമായ ചില പ്രകടനങ്ങൾ നടത്താൻ നെതർലന്റ്സിന് സാധിച്ചിട്ടുണ്ട്. ലോകകപ്പിനെത്തുമ്പോഴും ഈ പ്രകടനം തന്നെയാണ് അവരുടെ കൈമുതൽ. ഇനി നെതർലന്റ്സിന്റെ ലോകകപ്പ് സ്ക്വാഡ് നോക്കാം.

സ്കോട്ട് എഡ്വേഡ്സ്, കോളിൻ അക്കർമാൻ, ഷാരിസ് അഹമ്മദ്, ലോഗൻ വാൻ ബീക്, ടോം കൂപ്പർ, ബ്രണ്ടൻ ഗ്ലോവർ, ടിം വാൻഡർ ഗട്ടൻ, ഫ്രഡ് ക്ലാസൻ, ബാസ് ദെ ലീഡ്, പോൾ വാൻ മീക്കറൻ, റിലോഫ് വാൻഡർ മെർവ്, സ്റ്റീഫൻ മൈബർഗ്, തേജ നിദമാനുരു, മാക്സ് ഒദൗദ്, ടിം പ്രിംഗിൾ, വിക്രം സിംഗ്.

ട്വന്റി 20 റാങ്കിംഗിൽ 18 ആം സ്ഥാനത്താണ് നെതർലന്റ്. ഇതുവരെ 4 ട്വന്റി 20 ലോകകപ്പിൽ പങ്കെടുത്തിട്ടുള്ള നെതർലന്റ്സിന്റെ മികച്ച പ്രകടനം 2014 എ‍ഡിഷനിൽ സൂപ്പർ 10 ൽ ഫിനിഷ് ചെയ്തതാണ്. സിംബാബ്വേയെയോ അയർലന്റിനെയോ പോലെ വമ്പന്മാരെ അട്ടിമറിക്കുന്നതൊന്നും ലക്ഷ്യമിടുന്നില്ല നെതർലന്റ്. മറിച്ച് അവസാനക്കാരുടെ പട്ടികയിലെ ഒന്നാമനാവുകയായിരിക്കും അവരുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *