ഐപിഎല്ലിന്റെ 18ാം സീസണിലെ ആദ്യത്തെ എല്‍ ക്ലാസിക്കോ പോരാട്ടം അടുത്ത ഞായറാഴ്ച നടക്കാനിരിക്കുകയാണ്. അഞ്ചു തവണ വീതം കിരീടം ചൂടി ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള പോരാട്ടത്തിന് വേദിയാവുക ചെപ്പോക്ക് സ്‌റ്റേഡിയമാണ്. ജയത്തോടെ തന്നെ സീസണിനു തുടക്കം കുറിക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും ടൂര്‍ണമെന്റിലെ ഈ പവര്‍ഹൗസുകള്‍ മുഖാമുഖം വരുന്നത്. അതുകൊണ്ടു തന്നെ പോരാട്ടം തീപാറുമെന്ന കാര്യത്തില്‍ സംശയമില്ല.