ലോകകപ്പ് സെമി കാണാതെ മടങ്ങി കാനറിപ്പട

ദോഹ: ലോകകപ്പ് സെമി കാണാതെ മടങ്ങി കാനറിപ്പട. പെനാൽട്ടി ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ക്രൊയേഷ്യയുടെ വിജയം. സെമിയിൽ ക്രൊയേഷ്യയ്‌ക്കെതിരാളി അർജന്റീന.

ക്രൊയേഷ്യയുടെ വല കുലുക്കാനാകാതെ കാനറികൾ ലോകകപ്പ് സെമി കാണാതെ മടങ്ങി. ബ്രസീലിനെതിരായ ക്വാർട്ടർ ഫൈനൽ പോരാട്ടം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് എത്തുന്തോറും ജയം ക്രൊയേഷ്യയിലേക്ക് അടുക്കുകയായിരുന്നു. കാരണം ലോകകപ്പ് ചരിത്രത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ എത്തിയ മത്സരങ്ങളിലൊന്നും ക്രൊയേഷ്യ ഇതുവരെ തലകുനിച്ചിട്ടില്ല.

ആവേശകരമായ അധികസമയത്തിനുമപ്പുറം ക്രൊയേഷ്യയുടെ പെനാൽറ്റിക്കുഴിയിൽ നിന്ന് കരകയറാനാവാതെ നെയ്മറും സംഘവും വീഴുകയായിരുന്നു. ക്രൊയേഷ്യ തൊടുക്കുന്ന ഷോട്ടുകളിൽ ഒരെണ്ണം പോലും തടുക്കാൻ കഴിയാതെ ബ്രസീലിന്റെ കാവൽക്കാരൻ ആലിസൺ കുഴങ്ങിയപ്പോൾ രണ്ട് ഗോളുകൾ മാത്രമാണ് ഡൊമനിക് ഇവാകോവിച്ചിനെയും കടന്ന് ക്രൊയേഷ്യൻ വലകുലുക്കിയത്. ക്രൊയേഷ്യയ്ക്കായി നിക്കോളാ വ്‌ലാസിച്ച്, ലോവ്റോ മയർ, ലൂക്കാ മോഡ്രിച്ച്, മിസ്ലാവ് ഓർസിച്ച് എന്നിവർ ലക്ഷ്യം കണ്ടു.

ബ്രസീലിനായി കാസമിറോ, പെഡ്രോ എന്നിവർ ലക്ഷ്യം കണ്ടെങ്കിലും ആദ്യ കിക്കെടുത്ത റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക്ക് ലിവാക്കോവിച്ച് തടുത്തിട്ടു. നാലാം കിക്കെടുത്ത മാർക്വീഞ്ഞോസിന്റെ ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചതോടെ ബ്രസീൽ പുറത്തേക്ക്. എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ നെയ്മർ നേടിയ ഗോളിൽ ലീഡെടുത്ത ബ്രസീലിനെതിരെ, രണ്ടാം പകുതിയിലാണ് ക്രൊയേഷ്യ തിരിച്ചടിച്ചത്. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ പകരക്കാരൻ താരം ബ്രൂണോ പെട്‌കോവിച്ചാണ് ക്രൊയേഷ്യയ്ക്കായി ഗോൾ മടക്കിയത്. ഇതിനുമുമ്പ് മൂന്ന് തവണയാണ് ലോകകപ്പിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ക്രൊയേഷ്യയുടെ വിധി നിർണയിച്ചത്. ക്വാർട്ടറിലും ക്രൊയേഷ്യയ്ക്ക് പെനാൽറ്റി ഷൂട്ടൗട്ട് നേരിടേണ്ടി വന്നിരുന്നു. ലോകകപ്പിൽ ക്രൊയേഷ്യയുടെ മൂന്നാം സെമിയാണിത്. 1998ൽ മൂന്നാം സ്ഥാനം നേടിയ ക്രൊയേഷ്യ, 2018 ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനോടു തോറ്റ് രണ്ടാം സ്ഥാനത്തായി. ബ്രസീൽ പെനൽറ്റി ഷൂട്ടൗട്ടിൽ തോൽക്കുന്നത് 1986നു ശേഷം ഇതാദ്യമായാണ്. 2002ലെ ലോകകപ്പ് ഫൈനലിൽ ജർമനിയെ 20ന് തോൽപ്പിച്ചതിനു ശേഷം കളിക്കുന്ന ആറാം നോക്കൗട്ട് മത്സരത്തിലാണ് ബ്രസീൽ യൂറോപ്യൻ ടീമിനോടു തോറ്റ് പുറത്താകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *