ലോകകപ്പിലെ മഴ മേളം അവസാനിക്കുന്നു?

    ട്വന്റി-20 ലോകകപ്പില്‍ മഴ മൂലം മത്സരങ്ങൾ ഉപേക്ഷിക്കുന്നതിന് താല്‍ക്കാലിക അവസാനമായതായി റിപ്പോർട്ട്. മഴ മൂലം കളി തടസപ്പെടുത്തിയ മല്‍സരങ്ങളിലേറെയും മെല്‍ബണിലായിരുന്നു നടന്നത്. ലാനിന പ്രതിഭാസത്തെ തുടര്‍ന്നാണ് മല്‍സരങ്ങള്‍ക്കിടയില്‍ അപ്രതീക്ഷതമായി മഴയെത്തിയത്.

ട്വന്റി-20 ലോകകപ്പില്‍ മഴ മൂലം മത്സരങ്ങൾ ഉപേക്ഷിക്കുന്നതിന് താല്‍ക്കാലിക അവസാനമായതായി റിപ്പോർട്ട്. മഴ മൂലം കളി തടസപ്പെടുത്തിയ മല്‍സരങ്ങളിലേറെയും മെല്‍ബണിലായിരുന്നു നടന്നത്. ലാനിന പ്രതിഭാസത്തെ തുടര്‍ന്നാണ് മല്‍സരങ്ങള്‍ക്കിടയില്‍ അപ്രതീക്ഷതമായി മഴയെത്തിയത്. ഇപ്പോള്‍ മഴ ശല്യം ഒഴിവാകാന്‍ കാരണം സംഘാടകര്‍ ഫിക്‌സ്ചര്‍ തയാറാക്കിയ സമയത്ത് നടത്തിയ ക്രമീകരണമാണ്. മെല്‍ബണിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്. ഇനി നവംബര്‍ ആറിനു മാത്രമാണ് മെല്‍ബണില്‍ അടുത്ത മല്‍സരം. അന്ന് ഇന്ത്യ-സിംബാബ്‌വെ പോരാട്ടമാകും നടക്കുക. അതിനു മുമ്പ് നടക്കുന്ന മല്‍സരങ്ങളൊക്കെ സിഡ്‌നി, പെര്‍ത്ത്, അഡ്‌ലെയ്ഡ്, ബ്രിസ്‌ബെയ്ന്‍ എന്നിവിടങ്ങളിലാണ്. സംഘാടകര്‍ അറിഞ്ഞോ അറിയാതെയോ നടത്തിയ ഇടപെടല്‍ തന്നെയാണ് മെല്‍ബണില്‍ കൂടുതല്‍ മല്‍സരങ്ങള്‍ വയ്ക്കാതിരിക്കാന്‍ കാരണമായത്. ലോകകപ്പില്‍ മഴ വില്ലനായെത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു. ത്രില്ലര്‍ മല്‍സരങ്ങള്‍ അരങ്ങു തകര്‍ക്കുന്നതിനിടെയാണ് മഴയുടെ കടന്നുവരവ്. ഇപ്പോഴും മെല്‍ബണില്‍ കടുത്ത മഴയുടെ അവസ്ഥ തന്നെയാണ്. അടുത്തയാഴ്ച്ചത്തെ മല്‍സരങ്ങള്‍ ആകുമ്പോഴേക്കും മികച്ച കാലാവസ്ഥയാകുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍.

Leave a Reply

Your email address will not be published. Required fields are marked *