അമേരിക്കൻ വൻകിടകമ്ബനിയായ ഫെൻവെ സ്പോർട്‌സ് ഗ്രൂപ്പാണ് ലിവർപൂളിന്റെ മുഖ്യഓഹരിയുടമകൾ. 2010-ലാണ് ഗ്രൂപ്പ് ക്ലബ്ബിനെ സ്വന്തമാക്കിയത്. ഗ്രൂപ്പിനുകീഴിൽ ലിവർപൂൾ ക്ലബ്ബ് ഫുട്ബോളിൽ ഏറെ നേട്ടമുണ്ടാക്കി. മൂന്നു പതിറ്റാണ്ടിനുശേഷം പ്രീമിയർ ലീഗിൽ ചാംപ്യന്മാരായ ക്ലബ് ചാംപ്യൻസ് ലീഗും നേടി. ഇത്തവണ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്താണ് ടീം. ചാംപ്യൻസ് ലീഗിലും പോയിന്റ് നിലയിൽ ഏറെ മുന്നിലാണ്.