ലിവർപൂളിനെ വാങ്ങാൻ മുകേഷ് അംബാനി

    മുകേഷ് അംബാനി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിനെ സ്വന്തമാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മുമ്പും ലിവർപൂളിനെ വാങ്ങാൻ ശ്രമം നടത്തിയിട്ടുള്ള മുകേഷ് അംബാനി ഇത്തവണ ക്ലബ്ബിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചുവെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മുകേഷ് അംബാനി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിനെ സ്വന്തമാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മുമ്പും ലിവർപൂളിനെ വാങ്ങാൻ ശ്രമം നടത്തിയിട്ടുള്ള മുകേഷ് അംബാനി ഇത്തവണ ക്ലബ്ബിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചുവെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2010 ലാണ് നിലവിലെ ഉടമകളായ ഫെൻവെ സ്പോർട്ട്സ് ഗ്രൂപ്പ് ലിവർപൂളിനെ സ്വന്തമാക്കുന്നത്. മുന്നൂറു മില്യൺ പൗണ്ടാണ് ലിവർപൂളിനായി അവർ മുടക്കിയത്. നിലവിൽ ക്ലബ് സ്വന്തമാക്കാൻ നാല് ബില്യൺ പൗണ്ടോളം..അതായത് ഏകദേശം ആ മുപ്പതിനായിരം കോടിയിലധികം രൂപ മുടക്കേണ്ടി വരും. 90 ബില്യൺ പൗണ്ടാണ് മുകേഷ് അംബാനിയുടെ ആസ്‌തി. ഫെൻവെ സ്പോർട്ട്സ് ഗ്രൂപ്പ് ഏറ്റെടുക്കുന്ന സമയത്ത് പ്രതാപം നഷ്ടപ്പെട്ട ക്ലബായിരുന്നു ലിവർപൂൾ. എന്നാൽ ഇപ്പോൾ യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ടീമുകളിൽ ഒന്നാണ് ലിവർപൂൾ. ജർമൻ പരിശീലകൻ യർഗൻ ക്ളോപ്പ് എത്തിയതിനു ശേഷം മിക്ക കിരീടങ്ങളും ലിവർപൂൾ സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും ലിവർപൂൾ രണ്ടാം സ്ഥാനത്തായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻ ടീമിന്റെ ഉടമയായ മുകേഷ് അംബാനിക്ക് ഇന്ത്യൻ സൂപ്പർ ലീഗിലും പങ്കാളിത്തമുണ്ട്. അതുകൊണ്ടു തന്നെ അംബാനി വാങ്ങിയാൽ ലിവർപൂളിനും ഇന്ത്യൻ ഫുട്ബോളിനും ഇത് വലിയ രീതിയിൽ ഗുണം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *