ലഹരിക്ക് അടിമയായിരുന്നെന്ന വെളിപ്പെടുത്തലുമായി വസീം അക്രം

    പാകിസ്ഥാന്‍ ഏറ്റവും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളായിരുന്നു വസീം ആക്രം. തന്റെ വ്യക്തി ജീവിതത്തില്‍ സംഭവിച്ച ചില പാളിച്ചകള്‍ അക്രം ലോകത്തിന് മുമ്പിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞ ദിവസം പുറത്ത് വന്ന വസീം അക്രത്തിന്റെ ആത്മകഥയായ സുല്‍ത്താന്‍: എ മെമ്മോയർ എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തലുകളുളളത്.

പാകിസ്ഥാന്‍ ഏറ്റവും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളായിരുന്നു വസീം ആക്രം. തന്റെ വ്യക്തി ജീവിതത്തില്‍ സംഭവിച്ച ചില പാളിച്ചകള്‍ അക്രം ലോകത്തിന് മുമ്പിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞ ദിവസം പുറത്ത് വന്ന വസീം അക്രത്തിന്റെ ആത്മകഥയായ സുല്‍ത്താന്‍: എ മെമ്മോയർ എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തലുകളുളളത്. മത്സരങ്ങളുടെ തിരക്കിൽ നിന്ന് പെട്ടെന്ന് പിൻവലിയേണ്ടി വന്നപ്പോൾ അതിനെ മറികടക്കാനാണ് താന്‍ കൊക്കൈനിലേക്ക് തിരിഞ്ഞതെന്നാണ് അക്രം പറയുന്നത്. 2003 ലാണ് വസീം അക്രം ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. പിന്നീട് കോച്ചിംഗിലേക്കും കമന്ററിയിലേക്കും തിരിഞ്ഞെങ്കിലും കൊക്കൈന് അടിമപ്പെടുകയായിരുന്നു. പിന്നീട് ലഹരി മുക്തി നേടിയെങ്കിലും 2009 ല്‍ വീണ്ടും ഇത് ഉപയോഗിക്കുവാന്‍ തുടങ്ങി. എന്നാല്‍ ഭാര്യയുടെ മരണം ശേഷം താന്‍ പിന്നീട് കൊക്കൈന്‍ ഉപയോഗം നിര്‍ത്തുകയായിരുന്നുവെന്നും വസീം അക്രം പറയുന്നു. തെക്കനേഷ്യൻ രാജ്യങ്ങളിൽ പ്രശസ്തി എന്നത് തെറ്റിലേക്ക് നീങ്ങാനുള്ള ഉപാധി കൂടിയാണെന്നും പുസ്തകത്തിലുണ്ട്. മക്കൾക്ക് വേണ്ടിയാണ് ഇപ്പോൾ പുസ്തകം രചിച്ചിരിക്കുന്നതെന്നും അക്രം വ്യക്തമാക്കി. നിലവില്‍ ടി20 ലോകകപ്പിനായുളള ഐസിസിയുടെ കമന്റെറി പാനലില്‍ അംഗമാണ് വസീം അക്രം.

Leave a Reply

Your email address will not be published. Required fields are marked *