ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ കെ എല്‍ രാഹുലിന്റെ ആദ്യ പ്രകടനം പ്രതീക്ഷയും അതിനൊപ്പം തന്നെ വലിയ നിരാശയും നല്‍കുന്നതായിരുന്നു. റിഷഭ് പന്തിനെ കൈവിട്ട് ആ സ്ഥാനത്തേക്ക് ഡല്‍ഹി എത്തിച്ച താര കൂടിയാണ് രാഹുല്‍. മുന്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകനായ രാഹുല്‍ ഈ പ്രാവിശ്യം ഡല്‍ഹിയുടെ നായകസ്ഥാനം നിഷേധിച്ച് കൊണ്ടാണ് ടീമിനൊപ്പം തുടര്‍ന്നിരുന്നത്. ഓപ്പണറായ താരം ഡല്‍ഹിക്കായി നാലാം നമ്പറിലായിരുന്നു ബാറ്റ് ചെയ്യാനെത്തിയിരുന്നത്.