റണ്ണൗട്ട് ഒഴിവാക്കാന്‍ ​ഗ്ലെൻ ഫിലിപ്സിന്റെ പുത്തൻ പരീക്ഷണം

    ടി20 ലോകകപ്പില്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ റണ്ണൗട്ട് ഒഴിവാക്കാന്‍ പുതിയ പരീക്ഷണവുമായി ന്യൂസിലന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്പ്‌സ്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് ഫിലിപ്‌സിന്റെ പുതിയ പരീക്ഷണം ശ്രദ്ധേയമാകുന്നത്.

ടി20 ലോകകപ്പില്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ റണ്ണൗട്ട് ഒഴിവാക്കാന്‍ പുതിയ പരീക്ഷണവുമായി ന്യൂസിലന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്പ്‌സ്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് ഫിലിപ്‌സിന്റെ പുതിയ പരീക്ഷണം ശ്രദ്ധേയമാകുന്നത്. ബോൾ ചെയ്യുന്ന സമയത്ത് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ഓട്ടമത്സരത്തിനായി തയ്യാറെടുക്കും പോലെ ബാറ്റ് നിലത്തുവെച്ച് കുനിഞ്ഞ് നിന്നാണ് ഫിലിപ്‌സിന്റെ പുതിയ പരീക്ഷണം. ബൗളര്‍ പന്തെറിഞ്ഞ ശേഷം വേ​ഗത്തിൽ റണ്ണിനായി ഓടാൻ ഇത് ബാറ്റ്‌സ്മാന്‍മാരെ സഹായിക്കും. മങ്കാദിംഗ് ഒഴിവാക്കാനും ഈ രീതി സഹായിക്കും. എന്നാൽ ഇത് പരമാവധി റൺ ഓടിയെടുക്കാനുള്ള സാധ്യത കുറയ്ക്കുമെന്നും വിദ​ഗ്ധർ വിലയിരുത്തുന്നു. കുനിഞ്ഞ് നിൽക്കുന്നതിൽ ബോൾ പോകുന്നത് കാണാനാകില്ല. അതുകൊണ്ട് തന്നെ ബോളിന്റെ ​ഗതി മനസിലാക്കിയ ശേഷം അതിനനുസരിച്ച് റൺ ഓടിയെടുക്കാൻ ബാറ്റർക്ക് കഴിയില്ല. കൂടാതെ സ്ട്രൈക്കിലുള്ള ബാറ്റർക്ക് ഈ രീതി പിന്തുടരാനാവില്ല. നോൺ സ്ട്രൈക്കറുടെ സ്പീഡിനൊപ്പം ഓടിയെത്താൻ സാധിക്കാത്തതിനാൽ നോൺ സ്ട്രൈക്കർ രണ്ട് റൺ പൂർത്തിയാകുമ്പോൾ സ്ട്രൈക്കർക്ക് ഒരു റൺ മാത്രമേ സ്കോർ ചെയ്യാനാവൂ. സ്ട്രൈക്കർ റൺ ഔട്ട് ആകാനുള്ള സാധ്യതയും കൂടുതലാണ്. മത്സരം അവസാന ഓവറുകളിലേക്ക് നീളുമ്പോൾ റൺസ് കണ്ടെത്താനും മങ്കാദിം​ഗ് ഒഴിവാക്കാനും മാത്രമേ ഈ രീതി ഉപയോ​ഗപ്പെടുകയുള്ളൂ എന്നും ഇവർ പറയുന്നു. മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടി മികച്ച പ്രകടനമാണ് ഗ്ലെന്‍ ഫിലിപ്പ്‌സ് കാഴ്ച്ചവെച്ചത്. മൂന്നിന് 15 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ന്യൂസിലന്‍ഡിനെ 64 പന്തില്‍ 104 റണ്‍സ് നേടി ഫിലിപ്‌സ് കരകയറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *