രാജ്ഞിയുടെ സ്വന്തം രാജാക്കന്മാർ

    കഴിഞ്ഞ ട്വന്റി 20 ലോകകപ്പിൽ ഏറ്റവും കിരീട സാധ്യത കൽപ്പിച്ചിരുന്ന ടീമുകളിലൊന്നായിരുന്നു ഇംഗ്ലണ്ട്. എന്നാൽ സെമി ഫൈനലിൽ ന്യൂസിലന്റ് അവരുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തി. പിന്നീട് തുടർ ജയങ്ങളിലൂടെ ഇംഗ്ലണ്ട് തങ്ങളുടെ പ്രതാപം മങ്ങിയിട്ടില്ലെന്ന് വീണ്ടും തെളിയിച്ചു. അത്കൊണ്ട് തന്നെ ഇക്കുറിയും ഇംഗ്ലണ്ട് കരുത്തരുടെ പട്ടികയിലുണ്ട്.

2016 T20 ലോകകപ്പിന് എത്തുന്നത് വരെ ഒരു ശരാശരി ടീം മാത്രമായിരുന്നു ഇംഗ്ലണ്ട്. ക്രിക്കറ്റിന്റെ ജന്മനാടാണെങ്കിലും ഒരു ലോകകപ്പ് എന്നത് അവർക്ക് സ്വപ്നം മാത്രമായിരുന്നു. ചെറിയ വിജയങ്ങളുമായി മുന്നോട്ട് പോയിരുന്ന ഇംഗ്ലണ്ടിന് 2016 T20 ലോകകപ്പ് ഫൈനലിലെ അപ്രതീക്ഷിത തോൽവി തിരിച്ചറിവിന്റേതായിരുന്നു. അവിടുന്നങ്ങോട്ട് ഇംഗണ്ട് അടിമുടി മാറി. ടെസ്റ്റായാലും ട്വന്റി 20 ആയാലും ഏകദിന ടീമിനെ അയച്ചിരുന്ന അവസ്ഥയിൽ നിന്ന് ആരും ഭയക്കുന്ന ട്വന്റി 20 ടീമായി ഇംഗ്ലണ്ട് മാറി. ഓപ്പണർ മുതൽ പതിനൊന്നാമൻ വരെ ബാറ്റുകൊണ്ടും ബോളുകൊണ്ടും ഫീൽഡിംഗ് കൊണ്ടും മികവ് കാട്ടിയപ്പോൾ പല റെക്കോർഡുകളും കടപുഴകി. ഏറ്റവും ഉയർന്ന ടീം സ്കോർ പലതവണ ഇംഗ്ലീഷ് ബാറ്റർമാർ തിരുത്തിയെഴുതി. ഈ ഓൾറൗണ്ട് പ്രകടനത്തിന്‌റെ മികവിൽ 2019 ഏകദിന ലോകകപ്പ് അങ്ങനെ ആദ്യമായി ജന്മനാട്ടിലേക്കെത്തി. കഴിഞ്ഞ ട്വന്റി 20 ലോകകപ്പിൽ ഏറ്റവും കിരീട സാധ്യത കൽപ്പിച്ചിരുന്ന ടീമുകളിലൊന്നായിരുന്നു ഇംഗ്ലണ്ട്. എന്നാൽ സെമി ഫൈനലിൽ ന്യൂസിലന്റ് അവരുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തി. പിന്നീട് തുടർ ജയങ്ങളിലൂടെ ഇംഗ്ലണ്ട് തങ്ങളുടെ പ്രതാപം മങ്ങിയിട്ടില്ലെന്ന് വീണ്ടും തെളിയിച്ചു. അത്കൊണ്ട് തന്നെ ഇക്കുറിയും ഇംഗ്ലണ്ട് കരുത്തരുടെ പട്ടികയിലുണ്ട്. ഇനി ഇംഗ്ലണ്ടിന്റെ ലോകകപ്പ് സ്ക്വാഡ് നോക്കാം.

ജോസ് ബട്ലർ, മൊയീൻ അലി, ഹാരി ബ്രൂക്ക്, സാം കറൻ, ക്രിസ് ജോർദാൻ, ലിയാം ലിവിങ്സ്റ്റൺ, ഡെവിഡ് മലൻ, ആദിൽ റഷീദ്, ഫിൽ സാൾട്ട്, ബെൻ സ്റ്റോക്സ്, റീസ് ടോപ്ലി, ഡെവിഡ് വില്ലി, ക്രിസ് വോക്സ്, മാർക് വുഡ്, അലക്സ് ഹെയ്ൽസ്,

എട്ടാമനായ ക്രിസ് വോക്സ് വരെയുള്ള ബാറ്റിംഗ് ലൈനപ്പാണ് ഇംഗ്ലണ്ടിനെ മറ്റ് ടീമുകളിൽ നിന്ന് വ്യത്യസ്തരാക്കുന്നത്. ഒപ്പം ഏത് രീതിയിലും ഉപയോഗപ്പെടുത്താവുന്ന ഒന്നിലധികം കളിക്കാരുള്ളതും ഇംഗ്ലണ്ടിനെ ശക്തരാക്കുന്നു. ലഹരിമരുന്ന് പരിശോധനയിൽ പിടിക്കപ്പെട്ടതിനെ തുടർന്ന് 3 വർഷമായി രാജ്യാന്തര ക്രിക്കറ്റിൽൽ നിന്ന് വിട്ടു നിൽക്കുന്ന സ്റ്റാർ ബാറ്റർ അലക്സ് ഹെയ്ൽസ് തിരിച്ചെത്തുന്നത് ഇംഗ്ലണ്ടിന് ആത്മവിശ്വാസം കൂട്ടും. ഇംഗ്ലണ്ടിന്റെ ഉയിർത്തെഴുന്നേൽപ്പിന് ചുക്കാൻ പിടിച്ച മുൻ ക്യാപ്റ്റൻ ഓയിൻ മോർഗൻ വിരമിച്ചതിനു ശേഷമെത്തുന്ന ആദ്യ പ്രധാന ടൂർണമെന്റ് കൂടിയാണ് ടി20 ലോകകപ്പ്. ഐപിഎല്ലിലെ ടോപ് സ്കോററായ ജോസ് ബട്ലറുടെ ക്യാപ്റ്റൻസിയിൽ ഇറങ്ങുമ്പോൾ ഇംഗ്ലണ്ട് കിരീടത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. ഐപിഎല്ലിലെ മിന്നും ഫോം ബട്ലറും സമീപകാലത്തെ ഓൾറൗണ്ട് പ്രകടനം ടീമും ആവർത്തിച്ചാൽ ട്വന്റി 20 കിരീടം മറ്റെങ്ങും പോകില്ലെന്നുറപ്പ്.

Leave a Reply

Your email address will not be published. Required fields are marked *