രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് വിദര്‍ഭയുടെ സ്പിന്നര്‍ ഹര്‍ഷ് ദുബെ. ഇതുവരെ സീസണില്‍ 69 വിക്കറ്റുകള്‍ ദുബെ വീഴ്തുകയും ചെയ്തിട്ടുണ്ട്. ഇതോടെ ബിഹാര്‍ സ്പിന്നര്‍ അശുതോഷ് അമന്റെ 68 വിക്കറ്റ് നേട്ടമാണ് ദുബെ പ്രധനമായും മറികടന്നത്. കേരളത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫി ഫൈനലിനിടെയാണ് ദുബെ ഈ ചരിത്രനേട്ടം സ്വന്തമാക്കിയതും.