മൈതാനത്ത് അതിക്രമിച്ച് കയറിയ ആരാധകരന് 6.5 ലക്ഷം രൂപ പിഴ

    ടി20 ലോകകപ്പില്‍ മൈതാനത്തേയ്ക്ക് അതിക്രമിച്ച് കയറിയ ആരാധകരന് വന്‍ തുക പിഴ. എംസിജിയിൽ ഇന്ത്യ-സിംബാബ് വെ മല്‍സരത്തിനിടെ മൈതാനത്തേക്ക് കടന്നുകയറി രോഹിത് ശര്‍മയുടെ അടുത്ത് ചെന്ന ആരാധകനാണ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് മാനേജ്‌മെന്റ് ശിക്ഷ വിധിച്ചത്.

ടി20 ലോകകപ്പില്‍ മൈതാനത്തേയ്ക്ക് അതിക്രമിച്ച് കയറിയ ആരാധകരന് വന്‍ തുക പിഴ. എംസിജിയിൽ ഇന്ത്യ-സിംബാബ് വെ മല്‍സരത്തിനിടെ മൈതാനത്തേക്ക് കടന്നുകയറി രോഹിത് ശര്‍മയുടെ അടുത്ത് ചെന്ന ആരാധകനാണ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് മാനേജ്‌മെന്റ് ശിക്ഷ വിധിച്ചത്. 6.5 ലക്ഷം രൂപയാണ് പിഴ. ഗ്യാലറിയില്‍ പാലിക്കേണ്ട അച്ചടക്കം ലംഘിച്ചുവെന്ന് കാണിച്ചാണ് വന്‍ തുക പിഴ ചുമത്തിയത്. മത്സരത്തിൽ ഇന്ത്യയുടെ ഫീൽഡിംഗിന് ഇടെയാണ് ആരാധകൻ കടന്നുകയറിയത്. ഹര്‍ദിക് പാണ്ഡ്യ എറിഞ്ഞ പതിനേഴാം ഓവറിലെ അഞ്ചാം പന്തിനിടെയാണ് സംഭവം. ഇന്ത്യന്‍ പതാകയുമായാണ് ആരാധകന്‍ രോഹിത് ശര്‍മയ്ക്ക് അരികിലേയ്ക്ക് ഓടിയെത്തിയത്. പിന്നാലെ സുരക്ഷാ ജീവനക്കാരെത്തി ഇയാളെ പിടികൂടി. പിഴവിധിച്ചതെത്രയെന്ന് ഗ്രൗണ്ടിലെ ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. രാജ്യാന്തര മല്‍സര വേദികള്‍ക്കുള്ള ഐസിസി ചട്ടമനുസരിച്ച് ഗ്രൗണ്ടില്‍ സുരക്ഷ വീഴ്ചയുണ്ടായാല്‍ മൈനസ് പോയിന്റ് ലഭിക്കും. തുടര്‍ച്ചയായി മൂന്ന് മല്‍സരങ്ങളില്‍ സുരക്ഷാവീഴ്ച ആവര്‍ത്തിച്ചാല്‍ വേദിക്ക് വിലക്ക് വരെ ലഭിക്കാം. ആദ്യമായാണ് നിയമലംഘനത്തിന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് പിഴ ചുമത്തുന്നതും അത് പരസ്യമാക്കുന്നതും.

Leave a Reply

Your email address will not be published. Required fields are marked *