ലോക ഫുട്‌ബോളിലെ ഇതിഹാസമാണ് ലയണല്‍ മെസി. കഴിവുകൊണ്ടും പ്രകടന മികവുകൊണ്ടും ആരാധക ഹൃദയങ്ങളില്‍ സ്ഥാനം നേടിയെടുക്കാന്‍ മെസിക്ക് സാധിച്ചിട്ടുണ്ട്.എട്ട് തവണ ബാലന്‍ദ്യോര്‍ നേടിയ മെസി അര്‍ജന്റീനക്കൊപ്പം ലോകകപ്പും കോപ്പാ അമേരിക്കയും നേടി. ഫുട്‌ബോളിലെ പല ഇതിഹാസങ്ങള്‍ക്കും സാധിക്കാത്ത നേട്ടമാണിതെന്ന് പറയാം. ലോക ഫുട്‌ബോളില്‍ മെസിയുടെ അത്ര സ്വീകാര്യതയും പ്രകടന കണക്കുകളുമുള്ള മറ്റൊരു താരവുമില്ലെന്ന് തന്നെ പറയാം.