ഐപിഎല്ലിന്റെ 18ാം സീസണില്‍ തുടക്കം പാളിയെങ്കിലും പിന്നീട് സ്വപ്‌നതുല്യമായ കുതിപ്പിലൂടെ എതിരാളികളുടെ പേടിസ്വപ്‌നമായി മാറിയിരിക്കുയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ ആഗ്രഹിച്ചതു പോലെയൊരു തുടക്കമല്ല മുംബൈയ്ക്കു ഇത്തവണ ലഭിച്ചത്. ആദ്യത്തെ അഞ്ചു മല്‍സരങ്ങളില്‍ അവര്‍ക്കു ജയിക്കാനായാത് ഒന്നില്‍ മാത്രം. ഇതോടെ പോയിന്റ് പട്ടികയില്‍ ഒമ്പതാംസ്ഥാനത്തേക്കും മുംബൈ വീണു.അവിടെ നിന്നാണ് മുംബൈ ഉയിര്‍ത്തെഴുന്നേറ്റത്. തുടര്‍ച്ചയായ ആറു മല്‍സരങ്ങളില്‍ ജയിച്ച് പടയോട്ടം നടത്തുകയാണ് അവര്‍.